കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡി എടുത്ത ബാങ്കിന്‍റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ ഇ.ഡിക്ക് കോടതി നിർദേശം നൽകി. ക്രൈംബ്രാഞ്ച് ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രേഖകൾ കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ രേഖകളിന്മേലുള്ള പരിശോധന പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനും കോടതി നിർദേശം നൽകി.