Timely news thodupuzha

logo

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം 18ന് പുതുപ്പള്ളിയില്‍ ആചരിക്കും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമ വാർഷികാചരണം ഈ മാസം 18ന് പുതുപ്പള്ളിയില്‍ നടക്കും.

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായ വിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ജൂലൈ 14ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം നടക്കും. 15ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16ന് കന്യാകുമാരിയില്‍ ഒരു കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോല്‍ദാനം, 17ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം എന്നിവ നടക്കും.

18ന് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ക്യാമ്പ്, 21ന് ബാഡ്മിന്റണ്‍-ക്രിക്കറ്റ് ടൂർണമെൻറുകള്‍ തുടങ്ങിയവയുണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *