Timely news thodupuzha

logo

ഇന്ധന വിലക്കയറ്റം; നികുതി കുറക്കാതെ കേരളം

തിരുവനന്തപുരം: ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് സർവ്വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ്. കേന്ദ്രം ഇന്ധന വിലക്കയറ്റത്തിൽ നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയില്ല. ഒരു ശതമാനം റോഡ് സെസെന്ന പേരിൽ പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയുള്ള ഇരട്ടി പ്രഹരം. സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന ഇതിനോടകം തന്നെ വിവാദമാണ്. രണ്ട് രൂപ സെസ് കൂടി ഈടാക്കി ഇന്ധന വില കൂട്ടുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവുമോയെന്നാണ് സംശയം.

കേന്ദ്രം ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത് 19 രൂപയാണ്. അതേസമയം 30 ശതമാനം ഏകദേശം 25 രൂപ സംസ്ഥാനം ഈടാക്കുന്നു. ഒരു രൂപ അഡീഷണൽ ടാക്സ് ഒരു ലിറ്റർ പെട്രോളിനും കിഫ്ബി വായ്പാ തിരിച്ചടവിന് റോഡ് സെസെന്ന പേരിൽ ഒരു ശതമാനവുമാണ് ഈടാക്കാൻ പോകുന്നത്.

സാമൂഹ്യ സുരക്ഷാ സെസെന്ന പേരിൽ ഇതിനൊപ്പം രണ്ട് രൂപ കൂടി അധികവും ഈടാക്കും. സംസ്ഥാനത്തിൻറെ സെസ് മാത്രം ഇതോടെ വാറ്റിന് പുറമെ മൂന്നര രൂപയോളമാകും. 22.76 ശതമാനമാണ് ഡീസലിന് നികുതിയായി പിരിക്കുന്നത്. ഇതിനൊപ്പം മറ്റ് രണ്ട് നികുതികളും.

Leave a Comment

Your email address will not be published. Required fields are marked *