Timely news thodupuzha

logo

പത്രവാർത്തയും പ്രഹസനവും പിൻവാതിൽ നിയമനവും; പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾ നടത്തി യുവജനക്ഷേമ ബോർഡിന്റെ വഞ്ചന. കോടതി ഉത്തരവും പത്രവാർത്തകളുമെല്ലാം എതിരിട്ട് നിൽക്കുന്ന സാഹചര്യത്തിൽ ഇല്ലാത്ത ക്ലർക്ക് പ്യൂൺ തസ്തികയിലേക്ക് കഴിഞ്ഞ ദിവസം നിയമനം നടത്തിയിരുന്നു. പി.എസ്.സിയോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ നിയമിക്കേണ്ട ജില്ലാ ഓഫീസറെയും പാർട്ടിക്കാരിൽ നിന്നുമാണ് തീരുമാനിച്ചത്.

പത്രവാർത്ത നൽകി അപേക്ഷ സ്വീകരിച്ച് അഭിമുഖവും നടത്തിയിരുന്നെങ്കിലും അത് വെറും പ്രഹസനമായിരുന്നു. കാരണം റാങ്ക് കൊടുത്ത് നിയമിച്ചത് പാർട്ടിക്കാരെ മാത്രം. മലപ്പുറം, എറണാകും ജില്ലകളിലാണ് ഇപ്പോൾ പിൻ വാതിലിലൂടെ സർക്കാർ സേവനത്തിനായി ആളുകളെ തിരഞ്ഞെടുകത്തിരിക്കുന്നത്. ഭരണം മാറി പുതിയ വൈസ് ചെയർമാൻ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ സ്വയം പ്രഖ്യാപിത പോസ്റ്റുകളിലിരുന്ന് ഇല്ലാത്ത തസ്തികയുടെ ശമ്പളവും ഡി.എയും വാങ്ങുകയാണ് തിരുവനന്തപുരം ഹെഡ് ഓഫീസിലുള്ളവർ.

ഇതിനെല്ലാം പുറമെ ജില്ലാ കോർഡിനേറ്റർമാരായി പാർട്ടിക്കാരെ നിയമിച്ചിട്ടുണ്ട്. അവർക്ക് ഓണറേറിയമായി നൽകുന്നത് വൻ തുകയും. യോ​ഗ്യതയില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിൽ ഉയർന്ന തസ്തികകളിൽ നിയമിച്ചിട്ടുണ്ട്. ഇവർക്കും സർക്കാർ അനുമതിയില്ലാതെ ഭാരപ്പെട്ട ശമ്പളം കൊടുക്കുന്നു. ഓൺലൈൻ മീഡിയ പ്രമോഷന്റെയും പബ്ലിസിറ്റിയുടെയും പേരിൽ ബിനാമി ഏജൻസികളെ ഏർപ്പെടുത്തി പദ്ധതി ഫണ്ട് തട്ടിയെടുത്ത് സമ്പന്നരായ പാർട്ടി പ്രവർത്തകരുടെ കൈകളിലായ യുവജനക്ഷേമ ബോർഡ് പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കി സർക്കാരിന് ബാധ്യതയായി തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *