ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരയാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും
അടിമാലി: ഇടതുപക്ഷ ഗവൺമെന്റ് ബഫർസോൺ വിഷയത്തിൽ എടുത്തിരിക്കുന്ന തീരുമാനം റദ്ദാക്കണമെന്നും ഭൂനിയമം ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി സർവകക്ഷയോഗത്തിന് നൽകിയ വാഗ്ദാനം പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികളുടെ മൂന്നാംഘട്ടമായ 11 ദിവസത്തെ കാൽനട സമര യാത്ര തിങ്കളാഴ്ച അടിമാലിയിൽ സമാപിക്കും. ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കികൊണ്ട് മാത്രമേ സംരക്ഷിത വനങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ബഫർസോൺ പാടുള്ളൂ എന്ന യു.ഡി.എഫ് ഗവൺമെന്റിന്റെ 2013 ലെ തീരുമാനം അട്ടിമറിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി













































