ഇടുക്കി: പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവിൽ ട്രാവലർ കൊക്കയിലേയ്ക്ക് മറിഞ്ഞു. മുംബൈ സ്വദേശികളായ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. 22 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കുണ്ട്. ഇന്ന് രാവിലെ ആയിരുന്നു അപകടം. പരിക്ക് പറ്റിയവരെ പെരുവന്താനം പൊലീസും നാട്ടുകാരും ചേർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് അശുപത്രിയിൽ പ്രവേശിപ്പിച്ചു.