Timely news thodupuzha

logo

ജമ്മുവിൽ ഇരട്ടബോംബ് സ്ഫോടനം

ജമ്മു: ജമ്മുവിലെ നർവാളിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പബ്ളിക് ദിനം പ്രമാണിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സർക്കാർ വൃത്തങ്ങളും അറിയിച്ചിരുന്നു.

ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയിൽ സ്ഫോടനമുണ്ടായത്. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലായിട്ടായിരുന്നു നർവാളിലെ ട്രാൻസ്പോർട്ട് നഗറിലെ ഏഴാം നമ്പർ യാർഡിലുണ്ടായ സ്ഫോടനം. പ്രദേശത്തെ വർക്ക് ഷോപ്പുകലേക്ക് അറ്റകുറ്റപ്പണിക്കായി ഇന്ന് രാവിലെ എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷമാണ് മറ്റൊരു കാർ കൂടി പൊട്ടിത്തെറിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

Leave a Comment

Your email address will not be published. Required fields are marked *