Timely news thodupuzha

logo

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഇനി സ്‌പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്‌സ് 

ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് തുടര്‍നടപടികള്‍ എടുക്കുന്നതു ഫോഴ്‌സിന്‍റെ ചുമതലയായിരിക്കും. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുന്നതിനു മുമ്പായി തടയുന്നതും, രഹസ്യസ്വഭാവത്തോടെ അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതും ഫോഴ്‌സിന്‍റെ കര്‍ത്തവ്യങ്ങളില്‍ പെടുന്നു. 

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍, 2 ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടലും പ്രവര്‍ത്തനം ഏകോപിപ്പിക്കലും ടാസ്‌ക്ക് ഫോഴ്‌സിന്‍റെ ചുമതലയാണ്. അതുപോലെ തന്നെ ഭക്ഷ്യവിഷബാധ, മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദകകേന്ദ്രങ്ങള്‍, വിപണനമാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചു പഠിച്ച്, അവ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കും. 

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പിടിവീഴും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുത്ത്, ആവശ്യമായ വിവരങ്ങള്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. അതീവഗൗരവത്തോടെയും രഹസ്യസ്വഭാവത്തോടെയുമായിരിക്കും ഫോഴ്‌സിന്‍റെ പ്രവര്‍ത്തനം. ആറു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങളും വരുത്തും.

Leave a Comment

Your email address will not be published. Required fields are marked *