ന്യൂഡൽഹി: വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായ പശ്ചാത്തലത്തിൽ ലെഫ്റ്റനൻറ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണ് നിലവിൽ. ക്രമസമാധാന നില പരിശോധിക്കുക മാത്രമാണ് ലെഫ്റ്റനൻറ് ഗവർണറുടെ ചുമതല. കുറച്ച് ദിവസത്തേക്ക് അങ്ങ് രാഷ്ട്രീയം മറന്ന് സംസ്ഥാനത്തിൻറെ ക്രമസമാധാനത്തിനായി പ്രവർത്തിക്കണം. ഇതിൽ ശ്രദ്ധപുലർത്തണമെന്നും എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുവെന്നും മുഖ്യമന്ത്രി ട്വീറ്ററിൽ കുറിച്ചു.
മാത്രമല്ല ഡൽഹി സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാൻ ഗവർണർക്ക് അധികാരമില്ലന്നും ഇത്തരം പ്രവർത്തികൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻറെ പ്രവർത്തനത്തിൽ ഇടപെടാനാണെന്നും കെജരിവാൾ ആരോപണം ഉയർത്തി.