ഇടുക്കി: കുറ്റിയാര്‍വാലിയിലേയും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെയും പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് 25ന് ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയച്ചു. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സബ് കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. സാധാരണമനുഷ്യരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിനായിട്ടാണ് നിയമത്തിലും ചട്ടത്തിലും ഭേദഗതി വേണമെന്ന് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.