Timely news thodupuzha

logo

പെൻഷൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സലിം മടവൂർ

കോഴിക്കോട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിങ്ങിൽ സംസ്ഥാന സർക്കാരിൻറെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിക്കുന്നതിൽ അതൃപ്തി പരസ്യമാക്കി എൽ ജെ ഡി. പെൻഷനായി വൻ തുക കൈപ്പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിൻറെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായും ശമ്പളം വാങ്ങുകയാണെങ്കിൽ പുച്ഛം തോന്നുന്നു എന്നും ൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് ഈ നിയമനം ഒരു ബാധ്യതയാവുമെന്നതിൽ സംശയമില്ല. ഇന്നലെ ചേർന്ന മന്ത്രി സഭ യോഗത്തിലാണ് കെവി തോമസിനെ സംസ്ഥാനത്തിൻറെ പ്രത്യേക പ്രതി നിധിയാക്കാനുള്ള തീരുമാനം പുറത്തു വന്നത്. ഒന്നര ലക്ഷം രൂപ ശമ്പളവും വീടും വാഹനവും പേഴ്സണൽ സ്റ്റാഫുമാണ് ഉണ്ടാവുക.

Leave a Comment

Your email address will not be published. Required fields are marked *