Timely news thodupuzha

logo

കോൺഗ്രസുകാരെ സംസ്‌കാരമില്ലാത്ത മനുഷ്യരെന്ന് വിളിച്ച് അനിൽ.കെ.ആന്റണി

ന്യൂഡൽഹി: കോൺഗ്രസിനെ പരിഹസിച്ച്‌ മുതിർന്ന നേതാവ്‌ എ.കെ.ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. കേന്ദ്രമന്ത്രി സ്‌മൃ‌തി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്‌മൃതിയെ അനില്‍ വിശേഷിപ്പിച്ചത്. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു. സംസ്‌കാരമില്ലാത്ത മനുഷ്യർ എന്നാണ്‌ അനിൽ കോൺഗ്രസുകാരെ വിശേഷിപ്പിച്ചത്‌.

“കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്‌മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സ്‌ത്രീ ശാക്തീകരണം. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്” – അനില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *