Timely news thodupuzha

logo

ദീർഘനാളായി തൊടുപുഴ നഗരസഭയിൽ സേവനമനുഷ്ഠിച്ചു വരുന്ന മൂന്ന് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

തൊടുപുഴ: കഴിഞ്ഞ 28 വർഷമായി തൊടുപുഴ നഗരസഭയിൽ ഡഫേദാർ പോസ്റ്റിൽ ജോലി ചെയ്തു വരുന്ന വി.എസ്.എം നസീറിനും 23 വർഷമായി സർവീസിൽ എത്തി കഴിഞ്ഞ ആറു വർഷമായി ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്ത് വരുന്ന കെ.വി വാസുവിനും കഴിഞ്ഞ 31 വർഷമായി സാനിറ്റേഷൻ വർക്കറായി ജോലി ചെയ്യുന്ന കെ.കെ ദിവാകരനുമാണ് നഗരസഭ കൗൺസിലും ജീവനക്കാരും ചേർന്ന് യാത്ര അയപ്പ് നൽകിയത്.

യോ​ഗത്തിന്റെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻറണി നിർവ്വഹിച്ചു. ഏവർക്കും മാതൃകയായി വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് ജീവനക്കാരാണ് സർവീസിൽ നിന്നും വിരമിച്ചതെന്നും ഇവരുടെ സേവനം താൽക്കാലികമായെങ്കിലും നഗരസഭയ്ക്ക് നികത്താൻ ആവാത്തത് ആണെന്നും നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി അഭിപ്രായപ്പെട്ടു.

ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും പിരിഞ്ഞ ജീവനക്കാർക്കുള്ള ജീവനക്കാരുടെയും സാനിറ്റേഷൻ വർക്കർമാരുടെയും സ്നേഹ ഉപഹാരങ്ങളും മെമെൻ്റോകളും നഗരസഭ വൈസ് ചെയർപേഴ്സനും മുൻസിപ്പൽ സെക്രട്ടറിയും കൗൺസിൽ പ്രതിനിധികളും ഓഫീസ് മേധാവികളും ചേർന്ന് കൈമാറി.

വിദ്യാഭ്യാസ, കലാ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പത്മകുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ കരീം, കൗൺസിലർമാരായ ജോസഫ് ജോൺ, ആർ ഹരി, മുഹമ്മദ് അഫ്സൽ തുടങ്ങിയവരും ജീവനക്കാരുടെ പ്രതിനിധികളായി മനോജ് കുമാർ, സൂപ്രണ്ടുമാരായ സജിമോൻ എടക്കര, കെ.ഇ പത്മാവതി, ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു എന്നിവർ ആശംസകൾ നേർന്നു. മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ് സ്വാഗതവും പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *