തൊടുപുഴ: തെനംകുന്ന് പള്ളിക്കു സമീപം സെന്റ് മൈക്കിൾസ് ആർക്കേഡിൽ ഡോ. ജോൺ ജോർജ് ഡി കെയർ ദന്തൽ ക്ലിനിക്ക് ആന്റ് ഇംപ്ലാന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ഫാ. ജിയോ തടിക്കാട്ട് വെഞ്ചരിപ്പ് നിർവ്വഹിച്ചു.

ഓറൽ ആന്റ് മാക്സിലോ ഫേഷ്യൽ പ്രോസ്തോ ഡന്റിസ്റ്റ് ആന്റ് ഇംപ്ലാന്റോളജിസ്റ്റ് ഡോ. കെ.കെ ശ്രീജിത് ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർ നീനു പ്രശാന്ത് ഉൾപ്പെടെ നിരവധി ആളുകൾ സന്നിഹിതരായിരുന്നു.

തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് പ്രവർത്തന സമയം. 72 മണിക്കുറിനുള്ളിൽ പല്ലു വെയ്ക്കുന്ന അതിനൂതനമായ സട്രാറ്റജിക് ഇമ്മേഡിയറ്റ് ലോഡിങ്ങ് ഇംപ്ലാന്റോളജി സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടാതെ എല്ലാവിധ ദന്തൽ ലേസർ ട്രീറ്റ്മെന്റ്, സ്മൈൽ കറക്ഷൻ, ഓറൽ സർജറി, പീഡിയാട്രിക് ഡന്റിസ്റ്റ് ആന്റ് ഓറൽ പതോളജി ഡിപ്പാർട്ടുമെന്റുകളുടെ സേവനവും ലഭ്യമാണ്.
പല്ലു വയ്ക്കുന്ന വിധഗ്ദന്റെ സേവനം, സ്മൈൽ ഡിസൈനിങ്ങ്, റ്റീത്ത് ജ്വല്ലറി, ക്രിത്രിമ നുണക്കുഴി തുടങ്ങി അത്യാധുനിക രീതികളിൽ വിവിധ തരത്തിൽ പല്ല് വെയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. പല്ല് കമ്പിയിടുന്ന വിധഗ്ദന്റെ സേവനവും ലഭ്യമാണ്.
നിര തെറ്റിയതും ഉന്തിയതുമായ പല്ലുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുഖത്തിന് ആകൃതിയും സൗന്ദര്യവും നൽകുന്ന ചികിത്സയും ഡി കെയറിൽ ഒരുക്കിയിട്ടുണ്ട്.
മോണ രോഗങ്ങൾക്ക് പരിഹാരമായ ഫ്ലാപ് സർജറി, ഓറൽ പ്ലാസ്റ്റിക് സർജറി, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്. കുട്ടികളുടെ ദന്ത ചികിത്സകളായ പൾപ്പെക്ടോമി, പൾപ്പോടോമി ചികിത്സകൾ ചെയ്ത് പല്ല് അടച്ച് സംരക്ഷിക്കുന്നതാണ്.
കുട്ടികളിൽ കാണുന്ന ദുശ്ശീലങ്ങളായ വിരൽ കടിക്കുക, നഖം കടിക്കുക, വായിലൂടെ ശ്വാസം വിടുക, നാക്കു തള്ളുക തുടങ്ങിയവയ്ക്ക് ഉചിതമായ ചികിത്സ ലഭ്യമാണെന്ന് മാനേജിങ്ങ് ഡയറക്ടർ ഡോ. ജോൺ ജോർജ് അറിയിച്ചു.
ദന്തൽ ക്ലിനിക്, ഇംപ്ലാന്റ് സെന്റർ, ഹെയർ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 8281 827 138 ഫോൺ മുഖേന ബുക്കിങ്ങ് സൗകര്യം ലഭ്യമാണ്.