അമ്മയിൽ കൂട്ട രാജി
കൊച്ചി: അമ്മ സംഘടനയിൽ കൂട്ട രാജി. സംഘടനാ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ 17 ഭരണസമിതി അംഗങ്ങളും രാജിവച്ചു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതു വരെ ഭരണച്ചുമതല അഡ്ഹോക് കമ്മിറ്റിക്കായിരിക്കും. ചൊവ്വാഴ്ച ചേർന്ന ഓൺലൈൻ യോഗത്തിനു പിന്നാലെയാണ് രാജി പ്രഖ്യാപനം. അഡ്ഹോക് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെത്തുടർന്ന് പരാതിയുമായി കൂടുതൽ പേർ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. ധാർമിക ഉത്തരവാദിത്വം മുൻ നിർത്തിയാണ് …