Timely news thodupuzha

logo

മൂന്നാറിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ കണ്ടെത്തിയില്ല

മൂന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം.

മാതാപിതാക്കളില്ലാത്ത 13കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മുത്തശി വീടിന് പുറത്തായിരുന്ന സമയത്ത് വീടിന്റെ പിൻവശം എത്തിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് മുത്തശ്ശി കണ്ട് ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ എടുത്ത്‌ കൊണ്ടു പോയി.

സമീപത്തെ കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‌ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതി ഒളിവിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *