
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് റ്റി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്‌ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചതെന്ന് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.
രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗമാണ് ശരത് ചന്ദ്രപ്രസാദ്.
അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്‌നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം. ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസ് വിട്ട് പോകുന്നത്.
ഇവർ പിന്നീട് ബി.ജെ.പിയിൽ ചേക്കേറുന്ന കാഴ്‌ചയാണ് കാണുന്നത്. ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബി.ജെ.പിയിൽ ചേർന്നത്. 2011ൽ ആറ്റിങ്ങലിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു തങ്കമണി.