Timely news thodupuzha

logo

ഡൽഹിയിൽ ബി.ജെ.പി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു

ന്യൂഡൽഹി: 2014ലും 2019ലും ഡൽഹി തൂത്തുവാരിയ ബി.ജെ.പി ഇത്തവണയും അതേ ട്രെൻഡ് തുടരുന്നു. ഡൽഹിയിലെ ഏഴിൽ ആറ് സീറ്റുകളിലും ബി.ജെ.പി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു.

പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് ഒരിടത്ത് മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൻറെ ജയിൽ വാസവും തെരഞ്ഞെടുപ്പ് പ്രചാരണവും ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ചില്ല.

ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രവീൺ ഖണ്ഡേൽവാളിനോട് കടുത്ത മത്സരമാണ് കോൺഗ്രസിൻ്റെ ജയ് പ്രകാശ് അഗർവാൾ നടത്തുന്നത്. അഗർവാൾ 2,532 വോട്ടുകൾക്ക് മുന്നിലാണ്.

ബി.ജെ.പിക്ക് 54%, എ.എ.പിക്ക് 26%, കോൺഗ്രസ് 17% എന്നതാണ് നിലവിലെ നിലവാരം. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബി.ജെ.പിയുടെ മനോജ് തിവാരി 30,000 വോട്ടുകൾക്ക് മുന്നിലാണ്. തിവാരിക്കെതിരെ കോൺഗ്രസിൻറെ കനയ്യ കുമാർ മത്സരിക്കുന്നതിനാൽ മത്സരം ഉറ്റുനോക്കുകയാണ്.

നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബി.ജെ.പിയുടെ മനോജ് തിവാരി 30,000 വോട്ടുകൾക്ക് മുന്നിലാണ്. തിവാരിക്കെതിരെ കോൺഗ്രസിൻറെ കനയ്യ കുമാർ മത്സരിക്കുന്നതിനാൽ മത്സരം ഉറ്റുനോക്കുകയാണ്.

രാജ്യ തലസ്ഥാനത്തെ ആറ് മണ്ഡലങ്ങളിൽ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നു. എ.എ.പിക്ക് എവിടെയും ലീഡ് ഇല്ല. എക്‌സിറ്റ് പോളുകളും ബി.ജെ.പിക്ക് വൻ വിജയം പ്രവചിച്ചിരുന്നു.

2019ലെ സാഹചര്യത്തിൻറെ ആവർത്തനമായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ബി.ജെ.പി 50% മുതൽ 56% വരെ വോട്ട് ഷെയർ നേടുമെന്നായിരുന്നു പ്രവചനം.

Leave a Comment

Your email address will not be published. Required fields are marked *