Timely news thodupuzha

logo

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി.

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു.

കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, തെങ്ങിൻ തൈകൾ, വെണ്ട, വഴുതന, തക്കാളി, മുളക്, സാലഡ് വെള്ളരി എന്നിവയുടെ തൈകൾ സൗജന്യമായി വിതരണം ചെയ്തു.

സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂർ ഉൽപ്പാദിപ്പിച്ച സൽക്കീർത്തി ഇനത്തിൽപ്പെട്ട വെണ്ട വിത്തും നൽകി. യോഗത്തിന്ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സിറിയക്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിബിൻ അഗസ്റ്റിൻ, ജിസ് ആയത്തുപാടത്തിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് തുടങ്ങിയവർ ആശംസകൾ ന്ർന്നു. കൃഷി ഓഫീസർ സ്വാഗതവും പദ്ധതി വിശദീകരണവും അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *