Timely news thodupuzha

logo

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്‍റെ ലീഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്‍റെ മുന്നേറ്റം. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെ ഇന്ത്യ സഖ്യവും മമതയും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. 42 ലോകസഭാ സീറ്റുകളുള്ള ബംഗാളിൽ 30 സീറ്റുകളിൽ തൃണമൂലും 10 സീറ്റിൽ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്. രണ്ട് ഇടത്ത് കോൺഗ്രസും മുന്നിട്ടു നിൽക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 22 സീറ്റുകളായിരുന്നു തൃണമൂലിന് ലഭിച്ചത്. 18 സീറ്റിൽ ബി.ജെ.പിയും രണ്ട് ഇടത്ത് കോൺഗ്രസും വിജയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *