Timely news thodupuzha

logo

വാഷിങ്ങ്‌ടൺ പോസ്റ്റിന്റെ ആദ്യ വനിത എക്സിക്യൂട്ടീവ് എഡിറ്റർ രാജിവച്ചു

വാഷിങ്ങ്‌ടൺ: 150 വർഷത്തെ ചരിത്രത്തിൽ വാഷിങ്ങ്ടൺ പോസ്റ്റിന്റെ ആദ്യ വനിത എക്‌സിക്യൂട്ടീവ്‌ എഡിറ്ററായ സാലി ബുസ്ബി രാജിവച്ചു. ജനുവരിയിൽ സി.ഇ.ഒയായി ചുമതലയേറ്റ വില്യം ലെവിസ്‌ സ്ഥാപനത്തിൽ വൻ അഴിച്ചുപണിക്ക്‌ നീങ്ങുന്നതിനിടെയാണ്‌ സാലിയുടെ രാജി.

കാരണം വ്യക്തമാക്കിയിട്ടില്ല. നിർമിത ബുദ്ധിയുടെ സാധ്യതകളടക്കം ഉപയോഗപ്പെടുത്തി സമൂഹമാധ്യമ, സേവന മേഖലകളിലൂന്നിയ ജേർണലിസമാണ്‌ നടപ്പാക്കാൻ പോകുന്നതെന്ന്‌ വില്യം ലെവിസ്‌ ജീവനക്കാർക്ക്‌ അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *