Timely news thodupuzha

logo

റാഫയിൽ നിന്ന്‌ ആട്ടിപ്പായിച്ചത് 10 ലക്ഷം പേരെ

ഗാസ സിറ്റി: ഒക്ടോബറിൽ തുടങ്ങിയ കടന്നാക്രമണത്തിലൂടെ ഗാസ നിവാസികളുടെ സർവതും തകർത്തെറിഞ്ഞ ഇസ്രയേൽ അവരുടെ അവസാന അഭയകേന്ദ്രമായ അതിർത്തിനഗരം ഗാസയിൽ നിന്ന്‌ തുരത്തിയോടിച്ചത്‌ പത്തുലക്ഷത്തിലധികം പേരെ.

പലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയാണ്‌ കണക്കുകൾ പുറത്തുവിട്ടത്‌. കടന്നാക്രമണം തുടങ്ങിയതു മുതൽ ‘ജീവൻവേണമെങ്കിൽ റാഫയിലേക്ക്‌ പോകൂവെന്ന്‌’ ജനങ്ങളോട്‌ പറഞ്ഞ ഇസ്രയേൽ, വിവിധ സമയങ്ങളിലായി ലക്ഷക്കണക്കിന് പേർ തിങ്ങിപ്പാർത്ത റാഫയിൽ ബോംബിട്ട്‌ നൂറുകണക്കിനാളുകളെ കൊന്നാടുക്കി.

അവസാനം മെയിൽ മുനമ്പിന്റെ തെക്കേ അറ്റമായ റാഫയിലും കടന്നുകയറി. മരണം മുന്നിൽക്കണ്ട്‌ എവിടേക്ക്‌ പോകണമെന്നറിയാതെ നിരത്തിൽ അലയുന്ന ഗർഭിണികളും കുട്ടികളുമടക്കമുള്ളവരുടെ ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

സൈന്യം നേരത്തേതന്നെ തകർത്ത്‌ തരിപ്പണമാക്കിയ ഖാൻ യൂനിസിലേക്കാണ്‌ റാഫയിൽ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അധികവും പോയിരിക്കുന്നതെന്നും അതിദാരുണമായ സാഹചര്യത്തിലാണ്‌ ഇവർ ജീവിക്കുന്നതെന്നും യു.എൻ ഏജൻസി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *