Timely news thodupuzha

logo

തൊടുപുഴ തെമ്മൻകുത്ത് – വണ്ണപ്പുറം റൂട്ടിൽ വിനോദ സഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു

തൊടുപുഴ: വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾക്ക് പരിക്ക്. തെമ്മന്‍കുത്ത് – വണ്ണപ്പുറം റൂട്ടില്‍ ഗള്‍ഫ് നഗറിന് സമീപം കയറ്റം കയറിവന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് 10 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. മറ്റാര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടിനായിരുന്നു അപകടം. പ്രേദേശ വാസികളുടെ നേതൃത്വത്തിൽ കാറിന്റ ചില്ലു തകര്‍ത്താണ് യാത്രക്കാരെ പുറത്തിറക്കിയത്.  

കണ്ണൂരു നിന്നും തൊമ്മന്‍കുത്ത് കാണാന്‍ എത്തിയവരായിരുന്നു ഇവർ. തൊമ്മന്‍കുത്ത് കണ്ടു തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *