Timely news thodupuzha

logo

കോട്ടയത്ത് യുവതിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

കോട്ടയം: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എരുമേലി കരിനിലം ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ കണ്ണനെന്ന് വിളിക്കുന്ന സുജിൻ ബാബു(42) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചതിനു ശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഒ ത്രീദീപ് ചന്ദ്രൻ, എസ്.ഐ കെ.വി വിപിൻ, സി.പി.ഒമാരായ ജോഷി എം തോമസ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *