Timely news thodupuzha

logo

അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല, കോതമംഗലത്ത് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് നന്നാക്കി

കോതമംഗലം: 20 വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാൽ പ്രതിഷേധ സൂചകമായി നാട്ടുകാരുടെ ശ്രമദാനത്തിലൂടെ നന്നാക്കി.

ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്. പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്.

പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞ് മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ പ്രതിക്ഷേധിച്ചാണ് സ്വന്തമായി റോഡ് നന്നാക്കുവാൻ തീരുമാനമെടുത്തത്.

തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഈ വഴി ഉൾപ്പെടുത്താതെ ഇരുവശവും കാട് കയറി കാൽനട യാത്ര പോലും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ റോഡ്.

സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധിപേർ ശ്രമദാനത്തിൽ പങ്കെടുത്തു. ഈ പ്രദേശത്തെ ജനങ്ങങ്ങളുടെ അടിസ്ഥാന ആവശ്യമായി ഈ റോഡിൻറ ശോചനീയാവസ്ഥക്ക് അധികാരികൾ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് ജിജോ പൗലോസ് ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *