Timely news thodupuzha

logo

കോഴിക്കോട് കൊടുവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂളിൽ റാഗിങ്ങ്

കോഴിക്കോട്: കൊടുവള്ളി ഗവൺമെന്‍റ് ഹയർ സെക്കന്ററി സ്കൂളിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരേ പൊലീസ് കെസെടുത്തു. പരുക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥികളുടെ പരാതിയിൽ പ്ലസ്.റ്റൂ വിദ്യാർത്ഥികൾക്ക് എതിരേയാണ് പൊലീസ് കേസെടുത്തത്.

രണ്ട് വിദ്യാർത്ഥികളെ കൂടി സ്കൂളിൽ നിന്നും പുറത്താക്കി. മുമ്പ് അഞ്ച് വിദ്യാർത്ഥികളെ കൂടി സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തവരുടെ എണ്ണം ഏഴായി. വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറുക ആയിരുന്നു.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സംഘർഷത്തിൽ നാല് വിദ്യാർഥികൾക്ക് പരുക്കേറ്റു. കഴുത്തിനും മുതുകിനും കോംപസ് ഉപയോഗിച്ച് കുത്തുകയായിരുന്നു.

കൂടാതെ, കൈ വടികൊണ്ട് തല്ലിയൊടിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ വിദ്യാർഥികൾക്ക് നേരെയാണ് വീണ്ടും അക്രമണമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *