Timely news thodupuzha

logo

തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: പത്ത് ദിവസം മുമ്പ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി.

വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകൾ ജിസുവും(29) ഭർത്താവ് തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോയുമാണ്(34) മരിച്ചത്.

കഴിഞ്ഞ 22ന് വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു.

അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും ലോഡ്‌ജിൽ പോയി വിഷം കുത്തിച്ച് മരിക്കുകയായിരുന്നു.

ജിസുവിനെ ആശുപത്രിയിൽ നിന്ന് കാണാതായത്തിനെ തുടർന്ന് പൊലീസും നാട്ടിൽ നിന്നും ചെന്ന ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു.

പൊലീസ് മുറി ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴേക്കും ജീസു മരിച്ചിരുന്നു. രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളെജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

സംസ്ക്കാരം വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് കാണിച്ച് ചൊവ്വാഴ്‌ച സഹോദരിക്ക് ആന്റോ വോയിസ് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു.

മൂന്ന് വർഷമായിട്ടുള്ളു ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ച് മാസങ്ങളായി ആന്റോയും, ഭാര്യ ജിസും അടുത്തള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നും പറയപ്പെടുന്നു.

ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്‍റോ. നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സ‌ണൽ ലോണും ഗൃഹോപകരണങ്ങളും മൊബൈലും മറ്റും ലോൺ എടുത്തിരുന്നു. പണം അടക്കാതെ വന്നപ്പോൾ പണം അടക്കുവാനുള്ള കമ്പനി അധിക്യതരുടെ സമ്മർദ്ദവും റ്റുമാണ് ജീവിതം അവസാനിപ്പിക്കുവാൻ കാരണമായത്.

വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഇല്ലായിരുന്നു. അതിലുള്ള നിരാശയും സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *