Timely news thodupuzha

logo

കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് പി.കെ സന്തോഷ് കുമാർ അനുസ്മരണം നടത്തി

തൊടുപുഴ: 1999ലെ കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശി ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 25 ആം ചരമ വാർഷിക ദിനത്തിൽ സന്തോഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്തുകൾ,എൻ സി സി,സേവ ഭാരതി, പൂർവ്വ സൈനിക പരിഷത്ത്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വെട്ടിമറ്റത്തുള്ള സന്തോഷ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടത്തി.

ജില്ല പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ ജേക്കബ്, ഇളംദേശം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, അംഗങ്ങളായ കെ.എസ് ജോൺ, ടെസിമോൾ മാത്യു, വെള്ളിയാമറ്റം ഗ്രാമൃ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദു ബിജു, മെമ്പർ ലാലി ജോസി, സേവാഭാരതി ജില്ലാ പ്രസിഡന്റ്‌ രവീന്ദ്രൻ നായർ, നാഗാർജുന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സി.എസ് കൃഷ്ണകുമാർ, സി രാജേഷ്, കെ.ബി രാജേഷ് എന്നിവർ പ്രസംഗിച്ചു.

ധീര രക്തസാക്ഷി പി.കെ സന്തോഷ് കുമാറിന്റെ പിതാവ് പദ്മനാഭപിള്ള, പത്നി പ്രിയ, മകൻ അർജുൻ, സഹോദരൻ പ്രസാദ് ടി.പി അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത അനുസ്മരണ ചടങ്ങിൽ ന്യൂമാൻ കോളേജ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി മാത്യു അനുസ്മരണ സന്ദേശം നൽകി.

ജോസി വേളാശ്ശേരി സ്വാഗതവും ജനറൽ കൺവീനർ തോമസ് കുഴിഞ്ഞാലിൽ നന്ദിയും പറഞ്ഞു. ന്യൂമാൻ എൻ.സി.സി സീനിയർ ഓഫീസർ ആദർശ് എസ്, അണ്ടർ ഓഫീസർ രാധിക എം.ആർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊതുജനങ്ങൾ അടക്കം അനേകർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *