Timely news thodupuzha

logo

ഉപരാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തും

തിരുവനന്തപുരം: ഉപരാഷ്‌ട്രപതി ഡോ. ജഗ്ദീപ് ധൻകർ കേരളത്തില്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി എത്തിയത്.

പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ സുധേഷ് ധന്‍കറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലേക്ക് ഉപരാഷ്ട്രപതി യാത്ര തിരിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഐഎസ്ആര്‍ഒ അധ്യക്ഷനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ്. സോമനാഥ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, ചാന്‍സലര്‍ ഡോ. ബി.എന്‍.സുരേഷ് പങ്കെടുക്കും.

മൂന്ന് മണിയോടെ ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തും. കൊല്ലത്താണ് രാത്രി തങ്ങുന്നത്. നാളെ രാവിലെ കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി ഡല്‍ഹിക്ക് മടങ്ങുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *