Timely news thodupuzha

logo

ഹത്രാസ് ദുരന്തം, ഭോലെ ബാബയുടെ അനുയായി അറസ്റ്റിൽ

ന്യൂഡൽഹി: ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായി ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടം നടന്ന സത്‌സംഗം പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കർ.

ദുരന്തത്തിന് പിന്നാലെ ഇയളും കുടുംബവും ഒളിവിൽ പോയിരുന്നു. ഇയാൾ ഇന്ന് നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുക ആയിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയാണ് ദേവ് പ്രകാശ് മധുക്കർ. സംഭവത്തിൽ ഭോലെ ബാബയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഭോലെ ബാബ യുപിയിൽ തന്നെയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം.

സർക്കാരിന് പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ സംഘാടകർക്കും ജില്ലാ ഭരണകൂടത്തിനും സംഭവിച്ച വീഴ്ച്ചകൾ വ്യക്തമാക്കിയിട്ട് ഉണ്ടെന്നാണ് വിവരം.

പൊലീസിനെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് നടത്തിപ്പുകാരായ ട്രസ്റ്റ് കയറ്റിയില്ലെന്നും ബാബയുടെ സുരക്ഷ ജീവനക്കാരാണ് ജനങ്ങളെ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർ നടപടികളും സർക്കാർ തീരുമാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *