Timely news thodupuzha

logo

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 30 ലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഹൊഹേ ശ്രമം നടത്തി

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ൽ അധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഇസ്രായേൽ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേൽ കരാർ സംഘമായ ഹൊഹേ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് ഗാർഡിയന്റെ വെളിപ്പെടുത്തൽ. ഹൊഹെ മേധാവി തൽ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട്. ആവശ്യക്കാർ എന്ന വ്യാജേനയാണ് ടാൾ ഹനനെ മൂന്ന് മാധ്യമപ്രവർത്തകർ സമീപിച്ചത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയപാർട്ടികളോ ഇന്റലിജൻസ് ഏജൻസികളോ സ്വകാര്യ സ്ഥാപനങ്ങളോ ആരുമാകട്ടെ, പണം നൽകിയാൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു തരാം എന്നാണ് ഹോഹെയുടെ വാഗ്ദാനം. ഇന്ത്യയിലെ വൻകിട കമ്പനികൾക്കായി പലരെയും വിവാദങ്ങളിൽപ്പെടുത്തി.

വാണിജ്യ തർക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കി. മുൻ ഇസ്രായേലി സ്‌പെഷ്യൽ ഫോഴ്‌സ് ഏജന്റ് ആയി പ്രവർത്തിച്ചിട്ടുള്ള താൾ ഹനാൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ടീം ഹോഹെയുടെ പ്രവർത്തനം. മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനു മുന്നിൽ സത്യം മുഴുവൻ പങ്കുവെക്കുന്നുണ്ട് താൾ ഹനാൻ. ട്വിറ്റർ, യുട്യൂബ്, ജി മെയിൽ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു.

ചില അക്കൗണ്ടുകൾക്ക ആമസോൺ അക്കൗണ്ടും ക്രെഡിറ്റ് കാർഡും ബിറ്റ്‌കോയിൻ വാലറ്റുകളുംവരെയുണ്ട്. എന്നാൽ ഈ അക്കൗണ്ടുകൾ നിയന്ത്രിക്കപ്പെടുന്നത് മനുഷ്യനാൽ അല്ലെന്നും സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണെന്നും ഹോഹെ മേധാവി വ്യക്തമാക്കി. അഡ്വാൻസ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷൻസ് എന്ന അത്യാധുനിക സോഫ്റ്റ് വെയർ പാക്കേജാണ് ഹോഹേ ടീം ഇതിനായി ഉപയോഗിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *