ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യൂമെൻററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദി സർക്കാരിൻറെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു. ഇന്ന് രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിക്കാനായിരുന്നു ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ







































