മുംബൈ: കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇടക്കാല ജാമ്യമോ അടിയന്തര പരോളോ ലഭിച്ച 14,780 ജയിൽ തടവുകാരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ജയിലുകളിൽ ഇവർ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒളിവിലുള്ള 357 പ്രതികൾക്കെതിരെ ജയിൽ അധികൃതർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മറ്റുള്ളവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
കൊവിഡ് സമയത്ത് ജാമ്യവും പരോളും ലഭിച്ചവരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ
