തൊടുപുഴ: അൽ അസർ ലോ കോളേജിൽ സഹപാഠിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള കേസിൽ പ്രതിയായ ഒന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് സാക്കീറിന് ജാമ്യം അനുവദിച്ചു. തൊടുപുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ജിജിമോൾ പി. കെ ആണ് ഉത്തരവിട്ടത്.
തന്നെ ഉയർന്ന ക്ലാസ്സുകളിൽ പഠിയ്ക്കുന്ന മറ്റ് വിദ്യാർത്ഥികൾ റാഗ് ചെയ്ത ശേഷം സംഘം ചേർന്ന് കോളേജ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നായിരുന്നു പ്രതി നൽകിയ വിശദീകരണം. ഇയാൾ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ കാര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ജേക്കബ്ബ് ജെ, ആനക്കല്ലുങ്കൽ ഹാജരായി. പ്രതിയെ മർദ്ദിച്ചതിനും റാഗ് ചെയ്തതിനും കോളേജിലെ മറ്റ് വിദ്യാർത്ഥികൾക്കും കണ്ടാലറിയാവുന്ന 7 പേർക്കു മെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.