Timely news thodupuzha

logo

ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആൻ്റോ ആൻ്റണി

ഇടുക്കി: സമാനതകൾ ഇല്ലാത്ത ദുരിതമാണ് ഇടുക്കിയിലെ കർഷകർ അനുഭവിക്കുന്നതെന്നും, ആ ദുരന്തങ്ങൾക്ക് മേൽ വെള്ളടി എന്നപോലെയാണ് പിണറായി സർക്കാർ ഓരോ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്നും ആൻ്റോ ആൻ്റണി എംപി. കേരളത്തിലെ മുഴുവൻ വില്ലേജുകളിലും ഫീൽഡ് സർവ്വേ നടത്തിയാണ് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കർഷകർക്ക് സംരക്ഷണം നൽകിയത്. സംരക്ഷിത വനം മാത്രമാണ് പരിസ്ഥിതി ലോലമെന്നാണ് അന്നത്തെ യുഡിഎഫ് സർക്കാരിൻ്റെ നിലപാട്, അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ ജനങ്ങളുടെ സംഘടിത മുന്നേറ്റം കൊണ്ടാണ് ഭരണ കൂടത്തിൻ്റെ ദുഷ് പ്രവൃത്തികൾ മാറ്റാൻ കഴിയൂ. സമര യാത്ര ഇത്തരത്തിലുള്ള കർഷകരുടെ സംഘടിത രൂപമാണെന്നും ആൻ്റോ ആൻ്റണി അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയിൽ കർഷകർക്ക് വേണ്ടി ഒരു അഭിഭാഷകനെ പോലും സർക്കാർ നിയോഗിച്ചില്ലെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. സിപിഎം പ്രവർത്തകർ പ്രതികളായ കേസുകളിൽ ലക്ഷകണക്കിന് രൂപയാണ് പുറത്ത് നിന്നും വരുന്ന അഭിഭാഷകർക്ക് നൽകുന്നത്. കാപട്യത്തിൻ്റെ മുഖമാണ് സർക്കാരിന്. വിലക്കയറ്റം രൂക്ഷമാണ്. തൊഴിലില്ലായ്മ കൂടുന്നു. വനം മന്ത്രിയെ വകുപ്പ് മാറ്റി വിനോദ സഞ്ചാര വകുപ്പ് മന്ത്രിയാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

കർഷകരുടെ ശാപം ഏൽക്കേണ്ടി വന്ന സർക്കാരാണ് ഇതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുൻ ഡിസിസി പ്രസിഡൻ്റ് ജോയി തോമസ് പറഞ്ഞു. കർഷകരെ ദ്രോഹിച്ചു അധിക കാലം സർക്കാരിന് മുന്നോട്ട് പോകുവാൻ സാധിക്കില്ല. അഷറഫ് മങ്ങാട് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴി, ഡിസിസി പ്രസിഡണ്ട് സിപി മാത്യു, വർഗീസ് വെട്ടിയാങ്കൽ, എൻ.എസ് സൈനുദ്ദീൻ, ജോയി തോമസ്,ഒ.ആർ ശശി,കെ ഫ്രാൻസിസ് ജോർജ്,പി.സി ജയൻ, ജോർജ് തോമസ്,എം എൻ ഗോപി,കെ സ്‌ അരുൺ, പ്രശാന്ത് രാജു,മനോജ് കോക്കാട്ട്, കെ.എ കുര്യൻ, പയസ് പറമ്പിൽ, എ.എൻ സജികുമാർ, റോയി പാലക്കൽ, ഷാജി വാഴക്കുളം, സി.പി മീരാൻ, പി.ജി സോമൻ, പി.എൻ തമ്പി, റോയി ജോൺ, ഡി കുമാർ, ബേസിൽ ഒ.പി, ബിന്ദു രാജേഷ്, ലാലി സുരേന്ദ്രൻ, തോമസ് നിരവത്ത്പറമ്പിൽ ,ബേബി മുണ്ടുംപ്ലാക്കൽ, ബിൻ്റോ ജോൺ, നന്ദു എസ്. നായർ, ജോമിൻ ജോസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *