Timely news thodupuzha

logo

നിയന്ത്രണ മേഖല :- പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് നൽകിയ  ഇടി തീ: വി.ഡി. സതീശൻ.

അടിമാലി:  പിണറായി സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് നൽകിയ ഇടി തീയാണ്  ഒരു കിലോമീറ്റർ നിയന്ത്രണ മേഖലയെന്ന് പ്രതി പക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 2015 മുതലുള്ള പിണറായി സർക്കാർ കാണിച്ച നിരുത്തരവാധിത്വപരമായ പ്രവർത്തനം കൊണ്ടാണ് നിയന്ത്രണ മേഖല എന്ന സുപ്രീം കോടതി വിധി വന്നതെന്നും പ്രതിപ ക്ഷ നേതാവ് പറഞ്ഞു. ഇടുക്കികിയി ലെഭൂ പ്രശനത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നടത്തിയ സമര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീീശൻ. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് എൻ്റെ നേത്യത്വത്തിൽ ഉപസമിതി രൂപീകരിച്ചു. അന്ന് ഞാൻ ഇടുക്കിയിൽ എത്തി സർവ്വകക്ഷി യോഗം വിളിച്ചു. ജനവാസ മേഖലയെ ഒഴുവാക്കി നിയന്ത്രണ മേഖല നിശ്ചയിക്കാൻ ശുപാർശ ചെയ്തു. അന്നത്തെ യോഗത്തിൽ റോഷി അഗസ്ത്യൻ ആയിരുന്നു അധ്യക്ഷൻ.

പിന്നീട് പിണറായി സർക്കാർ അധികാരത്തിൽ വന്നു. നേരത്തെ ഇറങ്ങിയ  കരട് വിക്ഞാപനം അന്തിമമാക്കാൻ ബി.ജെ.പി. സർക്കാർ 2016 മുതൽ 18 വരെ അഞ്ച് തവണ പിണറായി സർക്കാരിനോട് വിശദാംശം ചോദിച്ചു. എന്നാൽ പിണറായി സർക്കാർ ഇതിന് മറുപടി കൊടുത്തില്ല. ഇതിനിടെ കരട് വിക്ഞാപനം കാലഹരണപ്പെട്ടു. 2019 ഒക്ടോബർ 23-ന് ജനവാസ മേഖലയെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ നിയന്ത്രണ മേഖലയാക്കാൻ പിണറായി മന്ത്രി സഭ  നിർദ്ദേശിച്ചു. ഒക്ടോബർ 31-ന് വിക്ഞ്ഞാപനം ഇറങ്ങി. ഇതിൻ്റെ കൂടി അടിസ്ഥാനത്തിൽ 2022 ജൂൺ മൂന്നിന് സുപ്രിം കോടതി വിധി വന്നു. വിധി വന്നപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ സി.പി.എം. ആദ്യം ഇടുക്കിയിൽ ഹർത്താൽ നടത്തിയതായും വി.ഡി. സതീശൻ പറഞ്ഞു. ഇടുക്കിയിൽ നിയന്ത്രണ മേഖല വന്നതിൻ്റെ പൂർണ്ണ ഉത്തരവാധി പിണറായി സർക്കാരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കലിൽ നിന്നും രക്ഷിക്കാൻ കോൺഗ്രസ് അവസാന നിമിഷം വരെ നിയമ പോരാട്ടം നടത്തുമെന്നും, ഡീൻ കുര്യാക്കോസ് ഇടുക്കിയിലെ മികച്ച നേതാവാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ചടങ്ങിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടി കുഴി അധ്യക്ഷത വഹിച്ചു

Leave a Comment

Your email address will not be published. Required fields are marked *