തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം നേതൃ സംഗമം ടൗൺഹാളിൽ വെച്ച് ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം നടത്തി. പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് ചെയർമാൻ ജോസ് കെ മാണി അംഗത്വം നൽകി. മുതിർന്ന പാർട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും ആദരിക്കുകയും ചെയ്തു. പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എംഎൽഎ, പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആന്റണി, ജോസ് പാലത്തിനാൽ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാക്കുന്നേൽ തുടങ്ങിയവർ ആശംസ അറിയിച്ചു. പാർട്ടിയുടെ ഒരു വർഷത്തെ പ്രവർത്തന പരിപാടിക്ക് രൂപം കൊടുത്ത യോഗത്തിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തില്ല.