കൊച്ചി: വീണ്ടും കേബിൾ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മരട് സ്വദേശിയായ അനിൽ കുമാർ ഓടിച്ചിരുന്ന വാഹനം വെണ്ണലയിൽ ഇലട്രിക് പോസ്റ്റിലെ കേബിളിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അനിൽകുമാർ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിലൊരു അപകടം ഉണ്ടാകുന്നത് ആദ്യമായല്ല. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ പെരുകിയിട്ടും കേബിളുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
കേബിൾ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
