നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു. ഇതോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ഈ അന്തര്‍വാഹിനിനയുടെ കമ്മീഷന്‍ ചടങ്ങ് മുംബൈ നാവികസേന ആസ്ഥാനത്ത് സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. രണ്ടു വര്‍ഷത്തിനിടെ നാവികസേനയോട് ചേരുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍സ് വാഗിര്‍.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാഗിര്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. പൂര്‍ണമായും മസഗോണ്‍ ഷിപ്പ്യാഡിലാണ് ഐഎന്‍എസ് വാഗിറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമുദ്രോപരിതലത്തിലും അടിത്തട്ടിലും നിരീക്ഷണം, വിവരശേഖരണം എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ അന്തര്‍വാഹിനിക്ക് സാധിക്കും. അതിവേഗം സഞ്ചരിക്കാനുമാകും.