ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹോഡ് ഓഫീസും ചീനിക്കുഴി ബ്രാഞ്ച് മന്ദിരവും 25 ന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം.പി ഡീൻ കുര്യാക്കോസാകും മുഖ്യപ്രഭാഷണം നടത്തുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ്, പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റെ കെ ആർ സോമരാജ്, നിർമ്മാണ കമ്മിറ്റി കൺവീനർ സോമി അഗസ്റ്റിൻ, നിർമ്മാണ കമ്മിറ്റി അംഗങ്ങളായ റ്റി.കെ നിവാസ്, എൻ.ജെ മാമച്ചൻ, സെക്രട്ടറി ഇൻ ചാർജ്ജ് രമ്യാ ബാലചന്ദ്രൻ എന്നിവരാണ് വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.