ചാവറ അച്ചന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ
അമ്പലപ്പുഴ: ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുതെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. സ്കൂട്ടർ അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവദാനം ചെയ്ത അമ്പിളിയുടെ മകൻ അനന്തുവിനേയും കുടുംബാംഗങ്ങളേയും ആദരിക്കാനും, സ്കൂളിൽ രൂപീകരിച്ചിരിക്കുന്ന ഷേക്സ്പിയർ നാടകവേദി അലോഷ്യൻ സ്ട്രാറ്റ്ഫോർഡ് സ്റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനും എത്തിയതായിരുന്നു അദ്ദേഹം. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പ്രബോധനമാണ് കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് നാന്ദി കുറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്താ മോസ്റ്റ് റവ.ഡോ.തോമസ് മാർ കൂറീലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എടത്വാ ഗ്രാമപ്പഞ്ചായത്ത്
ചാവറ അച്ചന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ തമസ്കരിക്കപ്പെടരുത്: ഗോവ ഗവർണർ Read More »










































