മുംബൈ :കോൺഗ്രസ് പാർട്ടിയെ ഉൾപ്പെടുത്തിയാലേ ബിജെപി ഇതര മുന്നണി സാധ്യമാകൂവെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ബിജെപി ഇതര മുന്നണി നിലനിൽക്കണമെങ്കിൽ കോൺഗ്രസ് പാർട്ടി നിർബന്ധമായും വേണമെന്ന് പവാർ വ്യക്തമാക്കി.
“എല്ലാവരും ഒരുമിച്ച് നിന്നു എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു പദ്ധതി യും ആസൂത്രണം ചെയ്തിട്ടില്ല. നിതീഷ് കുമാറും മമത ബാനർജിയും എന്നെ കാണുകയും അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല,’ പവാർ പറഞ്ഞു. കോൺഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന ചില നേതാക്കളുടെ പ്രസ്താവനകളെ അദ്ദേഹം വിമർശിച്ചു, ആരും ആരെയും കൂട്ടരുത് എന്ന നിലപാട് സ്വീകരിക്കരുതെന്ന് എന്നാണ് എനിക്ക് പറയാൻ ഉള്ളത്,”
അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഇതര മുന്നണിയിൽ കോൺഗ്രസ് നിർണായക ശക്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുമ്പോൾ
പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ് പാർട്ടിയുടെ പങ്കാളിത്തം ഊന്നിപ്പറയുന്ന പവാറിന്‍റെ പ്രസ്താവന വളരെ പ്രധാനമാണ്.