മൂലമറ്റം : പഴമയുടെ പൂക്കാലം ഒരുക്കി മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിക്കുന്നു. അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. സ്‌മൃതിയോരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുകയും ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 80കളിലെ ചായക്കട, ബസ് സ്റ്റോപ്പ്, ചന്ത, സിനിമ ടാക്കീസ് എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചു. കൂടാതെ നാടൻ വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന വിധത്തിൽ ഒരുക്കിയ ഭക്ഷണശാലയും ഏറെ വ്യത്യസ്തതായിരുന്നു ആധുനിക തലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന പഴമയുടെ ഓർമ്മകളെ ആസ്വദിക്കുന്നതിൽ വിദ്യാർഥികളും മുതിർന്ന അധ്യാപകർക്ക് പഴമയുടെ വേരുകൾ തേടിയുള്ള ഒരു യാത്രയും ആയിരുന്നു സ്മൃതിയോരം 1981 മലയോര മേഖലയിലെ യുവത്വത്തിന് കരുത്തേകാൻ സ്ഥാപിതമായ സെൻറ് ജോസഫ് കോളേജിൽ 2005 ൽ ആരംഭിച്ച എം എസ് ഡബ്ലിയു ഡിപ്പാർട്ട്മെൻറ് മധുര പതിനേഴിൽ എത്തി നിൽക്കുമ്പോൾ സംഘടിപ്പിച്ച സ്മൃതിയോരം കോളേജ് ചരിത്രത്തിലേക്ക് ഒരു പൊൻ തൂവലായി മാറി.പരിപാടിക്ക് കോളേജ് മാനേജർ ഡോ. ഫാ. തോമസ് വെങ്ങാലുവക്കേൽ, പ്രിൻസിപ്പൽ ഡോ. സാബുക്കുട്ടി എം. ജി., ബർസാർ ഫാ. ജോമോൻ കൊട്ടാരത്തിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. മാത്യു കണമല അധ്യാപകരായ ഡോക്ടർ ജസ്റ്റിൻ ജോസഫ് മനു കുര്യൻ മിസ്സ് അനിറ്റ മാത്യു , ശ്രീ മാർട്ടിൻ തോട്ടച്ച മാലിൽ, സ്റ്റുഡൻറ് കോഡിനേറ്റർ ആയ ജോസിമോൻ ജോയി, ശ്വേത ജോയി എന്നിവർ നേതൃത്വം നൽകി.