Timely news thodupuzha

logo

സ്വർണ വിലയിൽ ഇടിവ്; ഈ മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,580 രൂ​പ​യും പ​വ​ന് 36,640 രൂ​പ​യു​മാ​യി. സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 16ന് ​പ​വ​ന്‍ ഇ​തേ​നി​ര​ക്കി​ല്‍ എ​ത്തി​യി​രു​ന്നു. 

സെപ്റ്റംബർ മാസത്തിലെ ആദ്യ വാരം സ്വർണത്തിന്‍റെ വില വർധനവ് രേഖപെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ  വില താഴുന്നതായാണ് കാണാൻ സാധിച്ചത്. എന്നാൽ ഇന്നലെ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടിയിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ച് പവന് 36,760 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4595 രൂപയുമായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *