Timely news thodupuzha

logo

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും നീക്കം ചെയ്യണം : സുപ്രീം കോടതി

ന്യൂഡൽഹി: താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവിലെ എല്ലാ വ്യാപാര പ്രവര്‍ത്തനങ്ങളും നീക്കം ചെയ്യാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

500 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം അനുവദിച്ച കട ഉടമകളുടെ അപേക്ഷയിലാണ് ആഗ്ര വികസന അതോറിറ്റിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മുതിര്‍ന്ന അഭിഭാഷകന്‍ എ.ഡി.എന്‍ റാവുവാണ് പരാതിക്കാർക്കുവേണ്ടി ഹാജരായത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്മാരകമാണ് താജ്മഹല്‍. ഇതിൻ്റെ പടിഞ്ഞാറന്‍ കവാടത്തില്‍ അനധികൃത കച്ചവടം നടക്കുന്നുണ്ടെന്നും ഇത് കോടതിയുടെ ഉത്തരവിൻ്റെ ലംഘനമാണെന്നും കടയുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.2000 മേയ് മാസത്തില്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിച്ച സുപ്രീം കോടതി, നിര്‍ദേശം ആവര്‍ത്തിക്കുന്നത് ഉചിതമാണെന്ന് അംഗീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *