Timely news thodupuzha

logo

ഗലോട്ട് അപമാനിച്ചെന്ന് നേതാക്കൾ;ശശി തരൂർ രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് പുനഃപരിശോധിച്ചേക്കും.ശശി തരൂരുമായി രാഹുല്‍ ഗാന്ധി പട്ടാമ്പിയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. തരൂരുന് ഔദ്യോഗികപിന്തുണ ഹൈക്കമാന്‍ഡ് നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. ഗെലോട്ടിനെ അദ്ധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ തരൂരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്. 

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി ഗെലോട്ട് സൃഷ്ടിച്ചതാണെന്നാണ് നേതാക്കളുടെ വിമര്‍ശനം.ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗെലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നും തന്റെ കൈിലല്ലെന്നും എംഎല്‍എമാര്‍ ദേഷ്യത്തിലാണെന്നും ഗെലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഗെലോട്ട് ഫോണില്‍ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, വേണുഗോപാല്‍ ഇക്കാര്യം നിഷേധിച്ചു. ഗഹലോട്ട് തന്നോട് സംസാരിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക നിയമസഭാകക്ഷി യോഗം ഇന്നലെ റദ്ദാക്കിയിരുന്നു. നിരീക്ഷകരെ ഹൈക്കമാന്‍ഡ് തിരികെ വിളിപ്പിക്കുകയും ചെയ്തു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *