Timely news thodupuzha

logo

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ചൈ​​നീ​​സ് സേ​​ന)​​യു​​ടെ​​യും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ നി​​ർ​​വ​​ഹി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ ഗാ​​ർ​​ഡ് ബ്യൂ​​റോ (സി​​ജി​​ബി) യു​​ടെ​​യും ത​​ല​​പ്പ​​ത്തു നി​​ന്നു മാ​​റ്റി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്. 

ബീ​​ജി​​ങ് ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും ചൈ​​നീ​​സ് സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​വി​​ടേ​​ക്കു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത് അ​​ട്ടി​​മ​​റി​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നു രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​നാ നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്നു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​ചാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചു ചൈ​​ന അ​​നു​​കൂ​​ല​​മോ പ്ര​​തി​​കൂ​​ല​​മോ ആ​​യി പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.  

ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യി​​ൽ മാ​​വോ സെ​​തു​​ങ്ങി​​നു​​ശേ​​ഷ​​മു​​ള​​ള അ​​നി​​ഷേ​​ധ്യ നേ​​താ​​വാ​​യാ​​ണു ഷി​​യെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തി​​നു ടേം ​​നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ല്ലാ​​തെ അ​​ധി​​കാ​​ര​​ത്തി​​ൽ തു​​ട​​രാ​​നു​​ള്ള ഭേ​​ദ​​ഗ​​തി​​ക​​ൾ നേ​​ര​​ത്തേ പാ​​ർ​​ട്ടി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു. ഷി​​യു​​ടെ എ​​തി​​രാ​​ളി​​യാ​​യ നേ​​താ​​വ് സ​​ൺ ലി​​ജു​​ങ്ങി​​നു ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ് വി​​ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ട്ടി​​മ​​റി വാ​​ർ​​ത്ത. 

പ്രചരിക്കുന്ന കഥ

സ​​മ​​ർ​​ഖ​​ണ്ഡി​​ൽ ഷാ​​ങ്ഹാ​​യ് സ​​ഹ​​ക​​ര​​ണ കൂ​​ട്ടാ​​യ്മ (എ​​സ്‌​​സി​​ഒ) ഉ​​ച്ച​​കോ​​ടി​​യി​​ൽ ഷി ​​ജി​​ൻ​​പി​​ങ് പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കെ​​യാ​​ണു ബീ​​ജി​​ങ്ങി​​ൽ അ​​ട്ടി​​മ​​റി​​ക്കു ക​​ള​​മൊ​​രു​​ങ്ങി​​യ​​ത്. മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹു ​​ജി​​ന്‍റാ​​വൊ​​യും മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി വെ​​ൻ ജി​​യ​​ബാ​​വോ​​യും ചേ​​ർ​​ന്നു പൊ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗ​​മാ​​യ സോ​​ങ് പി​​ങ്ങി​​നോ​​ട് സി​​ജി​​ബി​​യു​​ടെ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചു. ഇ​​തി​​നു പി​​ന്നാ​​ലെ ഷി​​യു​​ടെ സൈ​​നി​​ക അ​​ധി​​കാ​​ര​​ങ്ങ​​ളും നീ​​ക്കി. ഇ​​ത​​റി​​ഞ്ഞ ജി​​ൻ​​പി​​ങ് സ​​മ​​ർ​​ഖ​​ണ്ഡി​​ലെ ഉ​​ച്ച​​കോ​​ടി അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​ൻ​​പേ ചൈ​​ന​​യി​​ലേ​​ക്കു മ​​ട​​ങ്ങി. ബീ​​ജി​​ങ്ങി​​ലെ​​ത്തി​​യ ഷി​​യെ, ഷോ​​ങ്നാ​​ൻ​​ഹൈ​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ച് ത​​ട​​വി​​ലാ​​ക്കി.

ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ ആ​​സ്ഥാ​​നം സ്ഥി​​തി ചെ​​യ്യു​​ന്ന പ്ര​​ദേ​​ശ​​മാ​​ണു ഷോ​​ങ്നാ​​ൻ​​ഹൈ.  അഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കു ശ​​ക്തി​​പ​​ക​​ർ​​ന്ന്, ബീ​​ജി​​ങ്ങി​​നെ ല​​ക്ഷ്യ​​മാ​​ക്കി ചൈ​​നീ​​സ് സൈ​​നി​​ക വാ​​ഹ​​ന​​വ്യൂ​​ഹം നീ​​ങ്ങു​​ന്ന വി​​ഡി​​യൊ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്. ചൈ​​നീ​​സ് ആ​​ക്റ്റി​​വി​​സ്റ്റ് വാ​​ഞ്ജും ഷി​​യു​​ടെ വാ​​ദ​​മ​​നു​​സ​​രി​​ച്ച് വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ന്‍റെ മു​​ൻ​​നി​​ര ബീ​​ജി​​ങ്ങി​​ലെ ഹു​​വൈ​​ലൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ പി​​ൻ​​നി​​ര ഹു​​ബൈ​​യി​​ലെ സാ​​ൻ​​ജി​​യാ​​കോ​​വു​​വി​​ലാ​​ണ്. അ​​ഥ​​വാ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ന് 80 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ണ്ട്. എ​​ന്നാ​​ൽ, വി​​ഡി​​യൊ​​യ്ക്ക് ഒ​​രു മി​​നി​​റ്റി​​ൽ താ​​ഴെ മാ​​ത്ര​​മാ​​ണു ദൈ​​ർ​​ഘ്യ​​മെ​​ന്നും “80 കി​​ലോ​​മീ​​റ്റ​​ർ വാ​​ദം’ അ​​തി​​നാ​​ൽ ത​​ന്നെ വി​​ശ്വ​​സ​​നീ​​യ​​മ​​ല്ലെ​​ന്നും മ​​റു​​പ​​ക്ഷ​​വു​​മു​​ണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *