Timely news thodupuzha

Health

നാളെ ലോക ഹെപ്പറ്റൈറ്റിസ് ദിനം, രോ​ഗസാധ്യതയെയും പ്രതിരോധത്തെയും കുറിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരൾ നിശബ്ദമായി നിരവധി സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും നിശബ്ദമായാണ് പ്രവർത്തിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ,

നാളെ ലോക ഹെപ്പറ്റൈറ്റിസ് ദിനം, രോ​ഗസാധ്യതയെയും പ്രതിരോധത്തെയും കുറിച്ച് മന്ത്രി വീണാ ജോർജ് Read More »

9 സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐ.സി.എം.ആർ

ന്യൂഡൽ​ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പഠനത്തിനു പിന്നിൽ. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ

9 സംസ്ഥാനങ്ങളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐ.സി.എം.ആർ Read More »

മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണം; ഈ വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളേജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളേജുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളേജുകളെ മെഡിക്കൽ ഹബ്ബിന്റെ ഭാഗമാക്കി

മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണം; ഈ വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കണമെന്ന് മന്ത്രി വീണാ ജോർജ് Read More »

ഈ വർഷം കേരളത്തിൽ സൂര്യാഘാതമേറ്റ്‌ മരണം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഈ വർഷം ഇതുവരെ സൂര്യാഘാതമേറ്റ്‌ മരണം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. സൂര്യാഘാതമേറ്റുള്ള മരണത്തെ സംബന്ധിച്ച് തെറ്റായ വിവരം നൽകാനിടയായ സാഹചര്യം അന്വേഷിക്കാനും കർശന നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞ ആറുമാസത്തിൽ സംസ്ഥാനത്ത്‌ 120 പേർ സൂര്യാഘാതമേറ്റ്‌ മരിച്ചുവെന്ന കണക്ക് കേന്ദ്ര ആരോഗ്യസഹമന്ത്രി ലോക്‌സഭയിൽ ചോദ്യത്തിന്‌ മറുപടിയായുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ കണ്ണൂർ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന്‌ തെറ്റായ വിവരം അപ് ലോഡ് ചെയ്തതാണ് സംസ്ഥാനത്തെ വിവരം

ഈ വർഷം കേരളത്തിൽ സൂര്യാഘാതമേറ്റ്‌ മരണം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് Read More »

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് പ്രസവ ശസ്ത്രക്രിയയ്ക്കിടെ

കോഴിക്കോട്: അഞ്ച് വർഷം നീണ്ടു നിന്ന വേദനകൾക്കൊടുവിൽ ഹർഷിനയ്ക്ക് അനുകൂലമായ റിപ്പോർട്ടുമായി പൊലീസ്. കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളെജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ആണെന്നാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് കണ്ടെത്തിയത്. മെഡിക്കൽ കോളെജ് അസിസ്റ്റൻറ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്. കേസിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. ഡി.എം.ഒ ചെയർമാനായ ബോർഡിൽ അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, ഗൈനക്കോളജിസ്റ്റ്, അനസ്തിറ്റ്, മെഡിസിൻ, സർജറി ഫൊറൻസിക്

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് പ്രസവ ശസ്ത്രക്രിയയ്ക്കിടെ Read More »

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 23ന്

കരിമണ്ണൂര്‍: പൂന്തോട്ടം റസിഡന്റ്‌സ് അസോസിയേഷനും നാഗാര്‍ജുന ആയുര്‍വേദയും ഭാരതീയ ചികില്‍സാവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 23നു രാവിലെ 8.30മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തട്ടക്കുഴ വോള്‍ഗ ബില്‍ഡിങ്ങില്‍ നടക്കും. ചുമ, കഫക്കെട്ട്, പനി, വാതരോഗങ്ങള്‍, സ്ത്രീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും സൗജന്യപരിശോധനയും മരുന്നും ക്യാമ്പില്‍ നല്‍കും. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോ.വിനീത്.ആര്‍.പണിക്കര്‍, ഡോ.ടി.എ.റെനി, ഉടുമ്പന്നൂര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ.ജോസഫ് പി.മോസസ്, നാഗാര്‍ജുനയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.ആര്‍.ശ്യാം കിഷോര്‍, ഡോ.ഹിമ എന്നിവര്‍ രോഗികളെ

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 23ന് Read More »

മുംബൈയിൽ 264 ഡെങ്കിപ്പനി കേസുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു

മുംബൈ: 15 ദിവസത്തിനുള്ളിൽ 264 ഡെങ്കിപ്പനി കേസുകൾ മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 1 നും 16 നും ഇടയിലാണ്, നഗരത്തിൽ 264 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചത്. അതേസമയം ജൂണിൽ രേഖപ്പെടുത്തിയത് മൊത്തം 352 കേസുകൾ ആയിരുന്നു. സിവിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ് നൽകിയ കണക്കുകൾ പ്രകാരം, 264 കേസുകളിൽ 173 എണ്ണം ജൂലൈ 9 നും 16 നുമാണ് റിപ്പോർട്ട് ചെയ്‌തത്‌. ബാക്കി 91 കേസുകൾ ജൂലൈയിലെ ആദ്യ 8 ദിവസങ്ങളിലും പുറത്തുവന്നതാണ്.

മുംബൈയിൽ 264 ഡെങ്കിപ്പനി കേസുകൾ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു Read More »

തിരുവനന്തപുരത്ത് നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സ്ഥീരികരണം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലാണ്. സംഭവശേഷം പ്രദേശത്തൂടെ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ ചത്തിരുന്നു. പരിശോധന ഒന്നും നടത്താതെ നായയെ കുഴിച്ചുമൂടിയത് പ്രതിഷേധത്തിനിടയാക്കി. ഇതിനിടയിൽ തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ.വെറ്ററിനറി സർജൻ എസ് ജസ്നയുടെ മേൽനേട്ടത്തിൽ നായയെ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചു. സാംപിൾ പരിശോധിച്ച റിപ്പോർട്ടിൽ നായക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരത്ത് നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധ Read More »

മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടെന്ന് ആരോ​ഗ്യമന്ത്രി

ന്യൂഡൽഹി: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹൗസ് സർജൻമാരുടെ സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ ഭരണകൂടവുമായും ഹിമാചൽ പ്രദേശ് ഡി.ജി.പിയുമായും നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ഇന്നലെ മലയാളി ടൂർ ഓപ്പറേറ്ററുടെ സഹായത്തോടെയാണ് ഇവർക്ക് പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനും ഡൽഹിയിൽ എത്തിയിട്ടുണ്ട്. തൃശൂർ മെഡിക്കൽ

മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടെന്ന് ആരോ​ഗ്യമന്ത്രി Read More »

നോർത്ത്പറവൂരിൽ ആംബുലന്‍സ് വൈകി ചികിത്സ മുടങ്ങി രോഗി മരിച്ചു; നടപടിയെടുക്കാൻ ഡയറക്‌ടർക്ക് ആരോ​ഗ്യ മന്ത്രിയുടെ നിർദേശം

കൊച്ചി: എറണാകുളം വടക്കന്‍‌ പറവൂരിൽ ആംബുലന്‍സ് വൈകിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ നടപടിയെടുക്കാന്‍ നിർദേശം നൽകി മന്ത്രി വീണാ ജോർജ്. പണം മുന്‍കൂട്ടി നൽകാത്തതിന്‍റെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍‌ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാനാണ് മന്ത്രി ഡയറക്‌ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ വിദേയമായി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, രോഗി മരിച്ചതിൽ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവർ ആന്‍റണി രംഗത്തെത്തി. പണം മുന്‍കൂർ നൽകിയാലെ

നോർത്ത്പറവൂരിൽ ആംബുലന്‍സ് വൈകി ചികിത്സ മുടങ്ങി രോഗി മരിച്ചു; നടപടിയെടുക്കാൻ ഡയറക്‌ടർക്ക് ആരോ​ഗ്യ മന്ത്രിയുടെ നിർദേശം Read More »

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു

തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലുള്ള വി.ടി.ഹോമിയോ മെഡിക്കൽ സുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്ക് മഴക്കാല സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. വി.ടി.ഹോമിയോ മെഡിക്കൽസ് പ്രൊ പ്രൈറ്റർ റ്റോബി തോമസ് മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു. അരിക്കുഴ സർക്കാർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ(ആയുഷ് ) ഡോ. റോസി റ്റോബി മഴക്കാല രോഗങ്ങൾ സംബന്ധിച്ചും മരുന്നിന്റെ ഉപയോഗക്രമം സംബന്ധിച്ചും

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു Read More »

ഡെങ്കിപ്പനി വ്യാപനം; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. ജൂലൈ മാസത്തില്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇതനുസരിച്ച് ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍

ഡെങ്കിപ്പനി വ്യാപനം; കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി Read More »

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോ​ഗ്യ മന്ത്രി Read More »

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15കാരൻ മരിച്ചു

ആലപ്പുഴ: തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്താണ്(15) മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗമാണ് ബാധിച്ചത്.ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15കാരൻ മരിച്ചു Read More »

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ് രോഗം ബാധിച്ചത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എങ്കഫലൈറ്റിസ്

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു Read More »

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാർത്ത ചമയ്ക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത്തരത്തിൽ വ്യാജവാർത്തകൾ കൊടുക്കുന്നത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാൻഡലിസം ആണ്. വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ ഹൃദയചികിത്സാ പദ്ധതിയിൽനിന്ന് കോടികൾ ഒഴുകിയത് സ്വകാര്യ ആശുപത്രിയിലേക്കെന്ന വ്യാജവാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. ഞെട്ടിക്കുന്ന വാർത്തയെഎന്ന രീതിയിലാണ് അവതരിപ്പിച്ചത്. ഈ വ്യാജവാർത്തക്കെതിരെ വിശദീകരണവുമായാണ് ആരോഗ്യമന്ത്രി എഫ് ബിയിൽ പോസ്റ്റ് നൽകിയത്.

വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട; മന്ത്രി വീണാ ജോർജ് Read More »

പനിയെ നീ വരരുതേ ..കരുതലുള്ള സർക്കാർ ഇപ്പോൾ ഇങ്ങനെയാണ് …

കണ്ടതും കാണാത്തതും നാരദർ എട്ടു വർഷമായി കേരളീയർ കേൾക്കുന്ന ഒരു വാക്കാണ് കരുതലുള്ള സർക്കാർ … വെള്ളപ്പൊക്കം കോവിഡ് എല്ലാത്തിനെയും നേരിട്ടു എന്നാണ് സർക്കാർ വക്താക്കൾ പബ്ലിക് റിലേഷൻ വകുപ്പ് വഴി പടച്ചു വിടുന്നത് .കോവിഡ് കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം ആറുമണിക്ക് ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കോവിഡിനെ വിരട്ടുന്ന ദിനങ്ങളും ഉണ്ടായിരുന്നു .അങ്ങനെ വീട്ടമ്മമാർ ഉൾപ്പെടെ ഇതെല്ലം നേരാണെന്ന് തെറ്റിദ്ധരിച്ചു വീണ്ടും അധികാരത്തിലേറ്റി.എന്നാൽ ഇന്ന് ആരോഗ്യ മേഖലയുടെ സ്ഥിതി പരമ ദയനീയമാണ് .ഭരണാനുകൂല

പനിയെ നീ വരരുതേ ..കരുതലുള്ള സർക്കാർ ഇപ്പോൾ ഇങ്ങനെയാണ് … Read More »

ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: കൊട്ടാരക്കര താലൂക്ക്യി ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് അതി ദാരുണമയി കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയ്ക്ക് കേസ് കൈമാറണമെന്ന് പറഞ്ഞ് കോടതിയുടെ സഹായം തേടിയിരിക്കുന്നത്. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു Read More »

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കണമെന്ന് മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തികച്ചും സാങ്കേതികമായ കാര്യമാണ്. മെഡിക്കൽ കോളെജ് അധ്യാപകർ തന്നെ തീരുമാനം വിദ്യാർഥികളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾ ഇക്കാര്യം ആവശ്യപ്പെട്ടത് അധ്യാപകരോടാണ്. അവർ തന്നെ കാര്യങ്ങൾ വിദ്യാർഥികളെ പറഞ്ഞ് മനസിലാക്കും. ഡോക്ടർ മാരുടെ സംഘടന തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്. ഇത് ഒരു വിവാദമാക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ ചർച്ചയ്ക്കുപോലും പ്രാധാന്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓപ്പറേഷൻ തി‍യെറ്ററിൽ ഹിജാബ് ധരിക്കുന്ന വിഷയം രാഷ്ട്രീയ പരമായി കൈകാര്യം ചെയ്യേണ്ടതല്ലെന്ന് ആരോഗ്യമന്ത്രി Read More »

ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു

തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി. ഓപ്പറേഷൻ തിയെറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു. ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്തും ലോ​​ങ് സ്ലീ​​വ് സ്‌​​ക്ര​​ബ് ജാ​​ക്ക​​റ്റ്, ഹി​​ജാ​​ബ് പോ​​ലെ തല മ​​റ​​യ്ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള സ​​ർജി​​ക്ക​​ൽ ഹൂ​​ഡ് എന്നിവ ധ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ൽക​​ണ​​മെ​​ന്നാ​​ണ്

ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു Read More »

പനി ബാധിച്ച് ചെമ്മനാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചെമ്മനാട് ആലക്കംപടിക്കാലിലെ ശ്രീജിത്തിൻറെ ഭാര്യ അശ്വതിയാണ് മരിച്ചത്. മാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ പനി ബാധിതർ രണ്ടര ലക്ഷം കടന്നു. കുട്ടികളിലെ മരണം കൂടുന്നതാണ് നിലവിൽ ആശങ്ക കൂട്ടുന്നത്.

പനി ബാധിച്ച് ചെമ്മനാട് സ്വദേശി മരിച്ചു Read More »

നാലുവയസുകാരി പനി ബാധിച്ച് മരിച്ചു

വയനാട്: എടയൂർകുന്ന് എൽപി സ്കൂൾ വിദ്യാർഥിയായ നാലുവയസുകാരി പനി ബാധിച്ച് മരിച്ചു. വയനാടി സ്വദേശിയായ രുദ്രയാണ് മരിച്ചത്. കുട്ടിയെ പനിയെ തുടർന്ന് വയനാട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ച് പരിശോധിച്ചശേഷം മരന്നു നൽകി വിടുകയായിരുന്നു. എന്നാൽ പനി ഭേതമായില്ല. പിന്നീട് മേപ്പാടി വിംസ് കോളെജിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു മരണം സ്ഥിരീകരിച്ചത്.

നാലുവയസുകാരി പനി ബാധിച്ച് മരിച്ചു Read More »

കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പകർച്ചവ്യാധി, ഇതര രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ(കെ–സി.ഡി.സി) സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ മാതൃകയിലാണ്‌ പദ്ധതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്‌ സമീപം പബ്ലിക് ഹെൽത്ത് ട്രെയിനിങ്‌ സെന്ററിനോട്‌ അനുബന്ധിച്ച്‌ കെ–സി.ഡി.സി പ്രവർത്തിക്കും. വിശദ പദ്ധതിരേഖ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കും. ധാരണപത്രം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഐ.ഐ.പി.എച്ച് ഡയറക്ടർ ഡോ.ശ്രീധർ കദം, മെഡിക്കൽ

കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ Read More »

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. ഈ ഫാമിൽ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടർന്ന് പന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാംപിളുകൾ ശേഖരിച്ച് ബംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു Read More »

ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും; ആരോഗ്യ മന്ത്രി

തിരുവനന്തപുൂരം: സംസ്ഥാനത്തെ ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് വേണ്ടി കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഡ് ഗ്രേ പ്രോട്ടോകോൾ എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും അക്രമമുണ്ടായാൽ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ്. കേരളത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്‌ക്കരിക്കുന്നത്. കോഡ് ഗ്രേ പ്രോട്ടോകോളിലുള്ളത് അതിക്രമം ഉണ്ടാകാതിരിക്കാനും ഉണ്ടായാൽ അത് തടയാനും അതിന് ശേഷം സ്വീകരിക്കേണ്ടതുമായ വിപുലമായ നടപടിക്രമങ്ങളാണ്. കോഡ് ഗ്രേ

ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും; ആരോഗ്യ മന്ത്രി Read More »

സംസ്ഥാനത്തേക്ക്‌ ട്രെയിനിൽ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്‌ റെയിൽവേയുമായി ധാരണയുണ്ടാക്കും

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ട്രെയിനിൽ കേരളത്തിലേക്ക്‌ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ റെയിൽവേയുമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌ ധാരണയുണ്ടാക്കും. റെയിൽവേ സ്‌റ്റേഷൻ വളപ്പിൽ പരിശോധനയ്‌ക്ക്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക്‌ നിലവിൽ അനുമതിയില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന്‌ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും. ഒഡിഷയിൽനിന്ന്‌ ഷാലിമാർ എക്‌സ്‌പ്രസിൽ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച മീൻ പുഴുവരിച്ചതാണെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ നീക്കം. ട്രോളിങ്‌ നിരോധനകാലത്ത്‌ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യാപകമായി മീൻ എത്തുന്നുണ്ട്‌. തൃശൂർ ജില്ലയിലെ 18 മീൻമാർക്കറ്റിൽനിന്ന്‌ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്‌. ഇവ പരിശോധിക്കുകയാണ്‌. കഴിഞ്ഞദിവസം

സംസ്ഥാനത്തേക്ക്‌ ട്രെയിനിൽ കൊണ്ടുവരുന്ന മീനും മാംസവും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്‌ റെയിൽവേയുമായി ധാരണയുണ്ടാക്കും Read More »

ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്

കോഴിക്കോട്: മലബാറിന്റെ രുചിപ്പെരുമ ലോകമാകെ പരക്കുന്നു. ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ്. ഇവിടുത്തെ ബിരിയാണിയാണ് രുചിപ്പട്ടികയിലെ ഐകോണിക് ഡിഷ്. ക്രൊയേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്‌ലസ് ആണ് സർവേ സംഘടിപ്പിച്ചത്. ഇന്ത്യയിൽനിന്ന് നാല് റസ്റ്ററന്റുകൾകൂടി ഇടംപിടിച്ചിട്ടുണ്ട്. വിയന്നയിലെ ഫി​ഗ്മുള്ളർ ആണ് പട്ടികയിൽ ഒന്നാമത്. ലോകത്തെ വിവിധ ഫുഡ് വ്ലോ​ഗർമാരുടെയും ടേസ്റ്റ് അറ്റ്‌ലസിന്റെ 30 പേരടങ്ങിയ ​ഗവേഷണ വിഭാ​ഗവും ചേർന്ന് തയ്യാറാക്കിയ പട്ടിക, വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. പാര​ഗണിന്റെ

ലോകത്തെ ഏറ്റവും മികച്ച 150 റസ്റ്ററന്റുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടി കോഴിക്കോട്ടെ പാരഗൺ റസ്റ്ററന്റ് Read More »

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ബോക്സ് പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ മത്സ്യം പിടികൂടി. ഒഡീഷയിൽ നിന്നെത്തിച്ച 36 ബോക്സ് പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഇതിൽ 15 ബോക്സുകളിൽ പച്ചമീനും 21 ബോക്സുകളിൽ ഉണക്കമീനുമായിരുന്നെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആയിരംകിലോ പഴകിയ മീൻ എത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചെങ്കിലും പരിശോധനയ്ക്ക് റെയിൽവേ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സൽ കൈമാറുകയായിരുന്നു. സ്റ്റേഷന് പുറത്തുനിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. മീനിൻറെ സാമ്പിൾ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 36 ബോക്സ് പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി Read More »

പകര്‍ച്ചപ്പനി; സംസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്ന മറ്റ്

പകര്‍ച്ചപ്പനി; സംസ്ഥാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി Read More »

പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ സ്വദേശിയായ ധനിഷ്ക്കാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചാഴൂർ എസ്.എൻ.എം.എച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ധനുഷ്ക്ക്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരകവും വ്യാപനശേഷി കൂടിയതുമായ പനികൾ ആശങ്ക ഉയർത്തുന്നുണ്ട്. മലപ്പുറത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്ത എച്ച്1എൻ1 ബാധിച്ചുള്ള മരണവും ആശങ്ക ഉയർത്തുന്നുണ്ട്.

പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു Read More »

തിരുവല്ലയിൽ നിന്നും 115 കിലോ അഴുകിയ മത്സ്യം പിടികൂടി

പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 115 കിലോ അഴുകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിമുതൽ ആറുമണിവരെയായിരുന്നു പരിശോധന. മത്സ്യം വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാൽ മുഴുവൻ മത്സ്യവും പരിശോധിക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. മീനിൽ രാസവസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ മത്സ്യങ്ങൾ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിൻറെ ഒപ്പം ഉണ്ടായിരുന്ന

തിരുവല്ലയിൽ നിന്നും 115 കിലോ അഴുകിയ മത്സ്യം പിടികൂടി Read More »

പകർച്ചപ്പനി വ്യാപകം; രോ​ഗബാധിതരുടെ എണ്ണം 13,000ത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം 13,000ത്തിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 12,984 പേർക്ക് പനി ബാധിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 110 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 43 എണ്ണവും എറണാകുളത്താണ്. 218 പേർക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. മലപ്പുറത്താണ് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 2171 പേർക്കാണ് മലപ്പുറത്ത് പനി ബാധിച്ചത്. ഇന്നലെ വരെ ജില്ലയിൽ 53 ‍‍‍ഡെങ്കിപ്പനി കേസുകളും നേരിയ ലക്ഷണങ്ങളുള്ള

പകർച്ചപ്പനി വ്യാപകം; രോ​ഗബാധിതരുടെ എണ്ണം 13,000ത്തിലേക്ക് Read More »

ഇടവിട്ട് മഴ പെയ്യുന്നത് ഡെങ്കിപ്പനിക്ക് കാരണമാകും, എലിപ്പനിയും വ്യാപിക്കുന്നുണ്ട്; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിലവില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മാസം ഉറവിട നശീകരണം കാര്യക്ഷമമായി നടപ്പാക്കിയാല്‍ ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം തടയാന്‍ സാധിക്കും. നിലവില്‍ വൈറസ് വാഹകരായി മാറിക്കഴിഞ്ഞ കൊതുകുകളെ കൊല്ലുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

ഇടവിട്ട് മഴ പെയ്യുന്നത് ഡെങ്കിപ്പനിക്ക് കാരണമാകും, എലിപ്പനിയും വ്യാപിക്കുന്നുണ്ട്; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി Read More »

കോട്ടയം മെഡിക്കല്‍ കോളജിൽ പനി ബാധിച്ച് ചികിത്സക്കെത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോട്ടയം: മെഡിക്കല്‍ കോളജിന്‍റെ കുട്ടികളുടെ ആശുപത്രിയിൽ പനി ബാധിച്ച് പ്രവേശിപ്പിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. പത്താഴക്കുഴി സ്വദേശികളായ എബി- ജോൺസി എന്നിവരുടെ മകന്‍ ജോഷ് എബി ആണ് മരിച്ചത്. മരണത്തിൽ പരാതിയുമായി കുഞ്ഞിന്‍റെ കുടുംബം രംഗത്തെത്തി. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമായത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി എന്ന രോഗമാണെന്ന നിഗമനത്തിൽ മെയ് 11നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജിൽ പനി ബാധിച്ച് ചികിത്സക്കെത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു Read More »

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് മകൾക്കൊപ്പം എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സ്ത്രീയ്ക്ക് അണലികടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിലെ പേ വാർഡിൽ വ്യാഴാഴ്‌ച അർദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകൾക്ക് കൂട്ടിരിക്കാൻ എത്തിയ ലത ആശുപത്രിയിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടന്നപ്പോഴാണു അണലിയുടെ കടിയേറ്റത്. ഉടൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് മകൾക്കൊപ്പം എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു Read More »

പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം; സബ് ജഡ്ജ് എ.ഷാനവാസ്

വഴിത്തല: വയോജനങ്ങളോടുള്ള മോശമായ പെരുമാറ്റം ഗണ്യമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് സബ് ജഡ്ജും ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എ ഷാനവാസ് പറഞ്ഞു. വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയുടെയും സഹകരണത്തോടെ നടത്തിയ ലോക വയോജന ദുരുപയോഗ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ

പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം; സബ് ജഡ്ജ് എ.ഷാനവാസ് Read More »

വെസ്റ്റ് നൈൽ; കൊച്ചിയിൽ ഒരാൾ മരിച്ചു

കൊച്ചി: ന​ഗരത്തിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കുമ്പളങ്ങി സ്വദേശിയാണ് മരിച്ചത്. കിടപ്പുരോഗിയായ 65കാരനെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം തീവ്രമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇദ്ദേഹം മരിക്കുകയായിരുന്നു. വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം എറണാകുളത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണ് ഇത്. വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലായിരുന്നു. വെസ്റ്റ്

വെസ്റ്റ് നൈൽ; കൊച്ചിയിൽ ഒരാൾ മരിച്ചു Read More »

നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ

കുളമാവ്: നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ഡിസ്പൻസറിയിൽ സ്ഥിരമായി ഡോക്ട്രറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആദിവാസി മേഘലയായ ഇവിടെ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഡോക്ടർ ഉളളത്. മഴക്കാലമരംഭിച്ചു നൂറു കണക്കിന് രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. നിലവിൽ കരിങ്കുന്നം ആശുപത്രിയിൽ നിന്നാണ് ഇവിടേക്ക് ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർ എത്തുന്നത്. കരിങ്കുന്നത്ത് ഒരു ഡിസ്പൻസറിയും ഒരു സബ് സെൻററും ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം സബ് സെൻ്ററിൽ പോകണം. രണ്ട് ദിവസം നാടുകാണിയിലും. അതിനാൽ മുന്ന് ദിവസം

നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ Read More »

മാം​ഗ്ലൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ

മാംഗ്ലൂർ: അറുപതോളം മലയാളി വിദ്യാർഥികൾക്ക്‌ ഹാസനിലെ രാജീവ്‌, രത്ന തുടങ്ങിയ നഴ്‌സിങ് കോളേജിൽ ഭക്ഷ്യ വിഷബാധയേറ്റു. ഈ മാസത്തിൽ രണ്ടാം തവണയാണ്‌ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേൽക്കുന്നത്‌. കെ.ആർ പുരയിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ള രണ്ട് കോളേജുകളാണ് ഇവ. ഒരു ഹോസ്‌റ്റലിലാണ്‌ രാജീവിലെയും രത്നയിലെയും വിദ്യാർഥികൾ താമസിക്കുന്നത്‌. ഇവിടെനിന്ന്‌ വെള്ളിയാഴ്‌ച മുതൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത ഛർദിയും വയറിളക്കവും പിടിപ്പെട്ട വിദ്യാർത്ഥികൾ തിങ്കളാഴ്‌ചയോടെ അവശതയിലായി. ഉടൻ തന്നെ ഇവരെ രാജീവ്‌, ജനപ്രിയ, ഹിംസ്‌ ആശുപത്രികളിലും കോളേജിന്റെ

മാം​ഗ്ലൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ Read More »

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മഴക്കാലം എത്തിയതിനെ തുടർന്ന് രോ​ഗങ്ങൾ പെരുകാൻ സാധ്യതയുള്ളതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, ഇൻഫ്‌‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ കരുതൽ സ്വീകരിക്കണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സിക്കരുതെന്നും ആരംഭത്തിലേ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. രോ​ഗ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാ​ഗമായി എല്ലാ

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മന്ത്രി വീണാ ജോർജ് Read More »

കോവിൻ വിവരച്ചോർച്ച; കേന്ദ്ര സർക്കാരിന്റെ ന്യായീകരണത്തിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ കോവിഡ്‌ വാക്‌സിനായി കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ എല്ലാം ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. കോവിനിൽ വിവരങ്ങൾ സഹിതം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ 110.92 ‌കോടി ആളുകളാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്നും വിഷയത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യമന്ത്രാലയത്തിന്റെ

കോവിൻ വിവരച്ചോർച്ച; കേന്ദ്ര സർക്കാരിന്റെ ന്യായീകരണത്തിനെതിരെ പ്രതിപക്ഷം Read More »

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും

കണ്ണൂർ: ചികിത്സ തേടിയെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിച്ചതായി പരാതി. വാഹനപകടത്തിൽ പരിക്കേറ്റ് ഇന്നു വെളുപ്പിന് 2.30ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോൾ മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുറിവ് സാരമുള്ളതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇയാൾ നെഞ്ചിൽ വേദനയുണ്ടെന്നു പറഞ്ഞതിനാൽ ഡോക്ടർ തൊട്ടു നോക്കിയ സമയത്ത് ഡോക്ടർ കൈവീശി

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും Read More »

സാധാരണക്കാർക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാക്കിക്കൊണ്ട് സെന്റ് മേരീസ് ഹോസ്പിറ്റൽ

തൊടുപുഴ: കഴിഞ്ഞ 65 വര്‍ഷക്കാലമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് മേരീസ് ഹോസ്പിറ്റല്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന രീതിയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 24 മണിക്കൂറും സുസജ്ജമായ ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഓര്‍ത്തോപീഡിക് ആന്റ് സ്‌പൈന്‍ സര്‍ജന്‍, ന്യൂറോ സര്‍ജന്‍, ഇ.എന്‍.റ്റി സര്‍ജന്‍ എന്നിവർ അടങ്ങിയതാണ് ഈ ടീം. 30 വര്‍ഷത്തെ സേവനപരിചയമുള്ള ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ കീഴില്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി, ട്രോമാ

സാധാരണക്കാർക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാക്കിക്കൊണ്ട് സെന്റ് മേരീസ് ഹോസ്പിറ്റൽ Read More »

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കൊളേജും തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കൊളേജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തിനാലാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ Read More »

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിൻറെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി Read More »

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ട്; മന്ത്രി എം.ബി രാജേഷ്

കൽപ്പറ്റ: ടെറസിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഷെറിൻ ഷഹാന വീൽചെയറിന്റെ സഹായത്തോടെയാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. ഷഹാനയുടെ പോരാട്ടത്തിന് വീട്ടിലെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. എല്ലാം അവസാനിച്ചുവെന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ടെന്ന് മന്ത്രി പറഞ്ഞു. ഷെറിൻ ഷഹാനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എം.ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് എസ്സാവരുടെയും മനസ്സലിയിപ്പിച്ചു. ആറ് വർഷം മുൻപ് ഉണക്കാനിട്ട തുണി എടുക്കാൻ വീടിന്റെ രണ്ടാം നിലയിൽ

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ട്; മന്ത്രി എം.ബി രാജേഷ് Read More »

തിരുവനന്തപുരത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. മത്സ്യം കൊണ്ടു വന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്.

തിരുവനന്തപുരത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടി Read More »

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ ജോയിയെന്ന കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കൊച്ചിയിലെത്തിക്കാൻ യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണെന്നും എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കുന്നതിനായി ട്രാഫിക് നിയന്ത്രിച്ച് വഴിയൊരുക്കുവാൻ പൊലീസിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കട്ടപ്പനയില്‍

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്..

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാർഷികത്തിൽ പുറത്തുവന്ന ഡോ. ജോ ജോസഫിന്‍റെ കുറിപ്പ് വൈറലാകുന്നു. ആശുപത്രി വാർഷികവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും അവിടത്തെ ഡോക്റ്റർമാരുടെയും ജനകീയതയും നിസ്വാർഥ മനോഭാവവും വെളിവാക്കുന്നതാണ് കുറിപ്പ്. ശനിയാഴ്ചയാണ് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെയും ആഘോഷപരിപാടികള്‍ ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ്, തൃക്കാക്കര

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്.. Read More »

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി

വണ്ണപ്പുറം :ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി.കുട്ടിമോട്ടോർ എന്ന വിളിപ്പേരുള്ള കാ നാ പ്പറമ്പിൽനിസാർ(43) ഇയാളുടെ മകൻ വസിം( 19)എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.ഒളിവിൽ ആയിരുന്ന ഇവരെ വണ്ണ പ്പുറത്തു നിന്നും ശനിയാഴ്ച രാവിലെ യാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി Read More »