

വണ്ണപ്പുറം :ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി.കുട്ടിമോട്ടോർ എന്ന വിളിപ്പേരുള്ള കാ നാ പ്പറമ്പിൽനിസാർ(43) ഇയാളുടെ മകൻ വസിം( 19)എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.ഒളിവിൽ ആയിരുന്ന ഇവരെ വണ്ണ പ്പുറത്തു നിന്നും ശനിയാഴ്ച രാവിലെ യാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്നറിഞ്ഞാണ് പോലീസ് എത്തുന്നത് എസ്.ഐ മാർട്ടിൻ ജോസഫും സിവിൽ പോലീസ് ഓഫീസർ ജോബിൻ ജോസഫും ആണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.പോലീസ് ജീപ്പ് സ്ഥല ത്ത് ഇല്ലാത്തതിനാൽ ഇവർ കാ റിലാണ് എത്തിയത്. പ്രതികളുടെവാഹനം പരിശോധിക്കുന്നതിനിടെ വസീം തർക്കം ഉന്നയിക്കുകയും പോലീസിനെ തള്ളിമാറ്റി വീൽ സ്പാനർ കൊണ്ട് എറി ഞ്ഞ് പോലീസ് എത്തിയ കാറിന്റെ ചില്ല് തകർക്കു ക യുമായിരുന്നു. തുടർന്ന് ഇവർ ഓടി രക്ഷ പെട്ടു . എസ്.എച്ച്.ഒ.എച്ച്. എൽ.ഹണി, എസ്. ഐ മാർട്ടിൻ ജോസഫ്, സീനിയർ സിവിൽ പോലീസ്ഓഫീസർ മാരായ മുഹമ്മദ്അൻസാർ, വിനോദ് സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ,അനീഷ് സത്താർഎന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു