കുളമാവ്: നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ഡിസ്പൻസറിയിൽ സ്ഥിരമായി ഡോക്ട്രറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആദിവാസി മേഘലയായ ഇവിടെ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഡോക്ടർ ഉളളത്. മഴക്കാലമരംഭിച്ചു നൂറു കണക്കിന് രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്.

നിലവിൽ കരിങ്കുന്നം ആശുപത്രിയിൽ നിന്നാണ് ഇവിടേക്ക് ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർ എത്തുന്നത്. കരിങ്കുന്നത്ത് ഒരു ഡിസ്പൻസറിയും ഒരു സബ് സെൻററും ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം സബ് സെൻ്ററിൽ പോകണം. രണ്ട് ദിവസം നാടുകാണിയിലും. അതിനാൽ മുന്ന് ദിവസം മാത്രമേ കരിങ്കുന്നത്ത് ഇരിക്കാൻ പറ്റൂ. ഇതിനിടക്ക് കോൺഫറൻസ് മീറ്റിങ്ങുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പോകേണ്ടി വന്നാൽ അന്നും ഡോക്ടർ ഉണ്ടാവുകയില്ല. അതു കൊണ്ട് എത്രയും വേഗം ഇവിടെ സ്ഥിരമായി ഡോക്ടറെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.